ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനല്‍

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ 14 വര്‍ഷത്തിനുശേഷം വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനല്‍. ഇന്നു നടന്ന സെമിപോരാട്ടങ്ങളില്‍ ചേച്ചി വീനസ് വില്യംസ് യുഎസിന്റെ തന്നെ കോകോ വാന്‍ഡെവെഗെയേയും അനിയത്തി സെറീന ക്രോയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച് ബറോണിയേയും തോല്‍പ്പിച്ചതോടെയാണ് വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനലിന് അരങ്ങോരുങ്ങിയത്.
ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ഒന്‍പതാം ഗ്രാന്‍സ്ലാം ഫൈനലാണിത്. 2009ല്‍ വിമ്ബിള്‍ഡന്‍ ഫൈനലിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്. വീനസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനമായി കളിച്ചതും അന്നാണ്. ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച് ബറോണിയ്ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തിയഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്.

