ഓണം പ്രമാണിച്ചു വ്യാപാര സ്ഥാപനങ്ങൾ രാത്രി 10 മണിവരെ തുറക്കാൻ അനുമതി നൽകണം: കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: ഓണം ആഘോഷം പ്രമാണിച്ചു ടൗണിലെ തിരക്ക് കാരണം സമൂഹ വ്യാപനം കൂടാൻ കാരണമാകുമെന്നും കടകൾ അടക്കുന്ന ഇപ്പോഴത്തെ സമയം ജനതിരക്ക് കൂടാൻ സാധ്യത ഉണ്ടെന്നും അതിനാൽ ഓണം പ്രമാണിച്ചു വ്യാപാര സ്ഥാപനങ്ങൾ രാത്രി 10 മണിവരെ തുറക്കാൻ അനുമതി നൽകണമെന്നുo. കണ്ടെിയിൻമെൻ്റ് സോൺ കാലയളവിൽ അടച്ചിട്ട മുൻസിപ്പൽ കെട്ടിടത്തിലെ വാടക പൂർണ്ണമായും ഒഴിവാക്കിത്തരണമെന്നും മർച്ചൻ്റ്സ് അസോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.

മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഇതുസംബന്ധിച്ച് നിവേദനം നൽകി. അസോസിയേഷൻ പ്രസിഡണ്ട് കെ. കെ . നിയാസ്, പി, ചന്ദ്രൻ. കെ വി, റഫീഖ്, അശോകൻ ആതിര എന്നിവർ സംബന്ധിച്ചു.


