KOYILANDY DIARY.COM

The Perfect News Portal

ഓണപ്പൊട്ടനും പൂവിളിയും ഇല്ലാത്ത ഓർമ്മയിലെ ഓണം: എന്നാലും തെയ്യം കലാകാരനായ രജീഷ് പണിക്കർ വെറുതെ ചമയ തിരക്കിലാണ്

പൂവിളിയും പൂപ്പാട്ടുകളും ആർപ്പും കുരവയും ഇല്ലാതെ ഇത്തവണയും ഓണം വന്നെത്തി പഴയ കാലത്തിന്റെ ഓർമ്മ പുതുക്കാൻ ഒട്ടു മണിയും ഓലക്കുടയുമായി ഇത്തവണയും ഓണപ്പൊട്ടൻ ഇല്ല. തെയ്യവും തിറയും ആഘോഷങ്ങളും ആചാരങ്ങളും ഇല്ലാത്ത ഒരു കഷ്ടപ്പാടിന്റെ  കാലത്താണ് ഇന്ന് കലാകാരന്മാർ ജീവിക്കുന്നത് പഴയകാലത്തെ ആടിയും വേടനും ശീബോധി പാട്ടുകളും ഓണപ്പൊട്ടനും ഓണക്കളിയും ഓണത്താർ ഒക്കെതന്നെ ഇന്ന് ഓർമ്മയിൽ മാത്രമായി. കോവിഡ് മഹാമാരി വന്നതോടെ തെയ്യം, വാദ്യം, നാടകം, കാവടിയാട്ടം തുടങ്ങി ഒട്ടനവധി കലകളെ ആശ്രയിച്ച് ജീവിക്കുന്ന കലാകാരന്മാരുടെ ജീവിതം ഇന്ന് വറുതിയിൽ ആണ്. എങ്കിലും കലയെ ഉപേക്ഷിക്കൻ ഒരുക്കമല്ലെന്നാണ് പ്രശസ്ത തെയ്യം കലാകാരനായ രജീഷ് പണിക്കർ പറയുന്നത്.

എല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും അകലുന്ന ഒരു നല്ല നാളെ പ്രതീക്ഷിച്ചുകൊണ്ടാണ് തെയ്യം ചമയങ്ങളും മറ്റും നിർമ്മിച്ചു കൊണ്ട് ഉള്ളിയേരി ഉള്ളൂരിലെ പാരമ്പര്യ കലാകാരനായ രജീഷ് പണിക്കർ നിറഞ്ഞ് നില്ക്കുന്നത്. കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരനും മലയൻ പാണൻ സമുദായ ക്ഷേമ സമിതി കൊയിലാണ്ടി മേഖല സെക്രട്ടറിയും കൂടിയായ ഇദ്ദേഹത്തോടൊപ്പം ആറാം ക്ലാസുകാരനായ മകൻ ഹരിനാരായണനും കൗതുകത്തോടെ എല്ലാം നോക്കിക്കണ്ട് അച്ഛനെ സഹായിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *