ഓട്ടോ തൊഴിലാളികൾ ഒപ്പ് ശേഖരണം നടത്തി

കൊയിലാണ്ടി: ഓട്ടോ, ടാക്സി, ചാർജ് വർധിപ്പിക്കുക, മോട്ടോർ തൊഴിലാളി ബോർഡ് പുന: സംഘടിപ്പിക്കുക, ക്ഷേമനിധിയിൽ ചേരാനുള്ള നടപടികൾ ലഘൂകരിക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, പെട്രോൾ ഡീസൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷാ മസ്ദൂർ സംഘം കൊയിലാണ്ടി യൂണിറ്റ് ഒപ്പ് ശേഖരണം നടത്തി. പ്രഭാകരൻ മേപ്പയിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഇ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.ലിനീഷ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
