ഓട്ടോ ടാക്‌സി തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കോഴിക്കോട്: ഓട്ടോ ടാക്‌സി തൊഴിലാളികൾ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. അടിക്കടിയുളള ഇന്ധന വില വർധനയിലും, വാഹന രജിസ്ട്രേഷൻ- ഫിറ്റ്നസ് ഫീസുകൾ കുത്തനെ ഉയർത്തിയതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. പി കെ പ്രേമനാഥ് അധ്യക്ഷനായി. കെ കെ മമ്മു സംസാരിച്ചു. ആസിഫ് കണ്ണാടിക്കൽ സ്വാഗതവും എ സോമശേഖരൻ നന്ദിയും പറഞ്ഞു.

