ഒ. കെ. സുരേഷിന്റെ കരനെൽകൃഷിയിൽ നൂറ് മേനി വിളവെടുപ്പ്

കൊയിലാണ്ടി: പോലീസ്റ്റേഷൻ ഡ്രൈവർ ഒ. കെ. സുരേഷിന്റെ കൃഷിയിടത്തിൽ കരനെൽ കൃഷിക്ക് നൂറ്മേനി വിളവെടുപ്പ് നടന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ കൃഷിയിടത്തിൽ വിവിധ പച്ചക്കറി ഉൽപ്പന്നങ്ങൾ വിളയിച്ചെടുത്ത സുരേഷ് സമീപകാലത്താണ് കരനെൽ കൃഷി പരിക്ഷിച്ച് വിജയിച്ചത്.
വിളവെടുപ്പ് ഉൽഘാടനം കീഴരിയൂർ കൃഷി ഓഫീസർ അബ്ദുൾ ബഷീർ നിർവ്വഹിച്ചു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ വി. എം. മോഹൻദാസ്, എ. എസ്. ഐ. സുലൈമാൻ, SCPO ഗിരീഷ്, നമ്പ്രത്ത്കര സ്കൂൾ ഹെഡ്ാസ്റ്റർ ഹർഷൻ, സുരേഷ്കുമാർ പി, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

