KOYILANDY DIARY

The Perfect News Portal

ഒരു മുന്നണി മൊഴിചൊല്ലുന്ന ഉടനെ മറ്റൊരു മുന്നണി കെ.എം.മാണിക്ക് മണിയറ ഒരുക്കുകയാണ്‌: കെ.പി. ശശികല

കോഴിക്കോട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന ഹിന്ദു സംരക്ഷണ ജാഥയെ ജനങ്ങള്‍ ഏറ്റെടുത്തതായി ജാഥനയിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല കോഴിക്കോട്ട് പറഞ്ഞു.
ഹിന്ദു ഐക്യവേദിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച ഹൈന്ദവ സമൂഹം മാത്രമല്ല ഇതര സമൂഹവും ഏറ്റെടുത്തെന്ന് മുതലക്കുളത്ത് സംഘടിപ്പിച്ച ഹിന്ദു അവകാശ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

മറ്റു സമുദായങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനല്ല ജാഥനടത്തുന്നത്. മറ്റുള്ളവരോടൊപ്പം നില്‍ക്കുന്ന അവകാശം ഹൈന്ദവ വിഭാഗത്തിനു കൂടി നേടിക്കൊടുക്കുകയാണ് ജാഥയുടെ ലക്ഷ്യം. മതം പറഞ്ഞുള്ള ഭൂമി കൈയ്യേറ്റമാണ് ഇവിടെ നടക്കുന്നത്. കുരിശ് മതചിഹ്നമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുരിശ് മത ചിഹ്നമാണെന്നുള്ള ബോധ്യമുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചതെന്ന് ശശികല ചോദിച്ചു.

ഒരു മുന്നണി മൊഴിചൊല്ലുന്ന ഉടനെ മറ്റൊരു മുന്നണി കെ.എം.മാണിക്ക് മണിയറ ഒരുക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബുസമ്മേളനം ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ അദ്ധ്യക്ഷതവഹിച്ചു

Advertisements

ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി ടി.പി അനില്‍കുമാര്‍ , എസ്.എന്‍.ഡി.പി ബേപ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, യോഗക്ഷേമ സഭ ജില്ല പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വണിക വൈശ്യ സംഘം റീജിനല്‍ സെക്രട്ടറി വി.കൃഷ്ണകുമാര്‍, തിയ്യ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി റിലേഷ് കുമാര്‍, കേരള വിശ്വകര്‍മ സഭ സംസ്ഥാന സെക്രട്ടറി പി.ടി. വത്സലന്‍, പുഷ്പക ബ്രാഹ്മണ സേവാസംഘം സംസ്ഥാന സമിതി അംഗം സുരേഷ് വി. നമ്ബീശന്‍, ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍ ജില്ല കണ്‍വീനര്‍ പരമേശ്വരന്‍, എന്‍.എസ്.എസ് ജില്ല പ്രതിനിധി സഭ അംഗം അജിത് കുമാര്‍, പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *