ഒഡീസിയ–ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട് : ഒഡീസിയ–ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ എല്‍.പി, യു.പി, ഹൈസ്കൂള്‍ തല മത്സരങ്ങള്‍ ഇന്ന് നടക്കും. പകല്‍ രണ്ടിന് മെഡിക്കല്‍ കോളേജിന് സമീപം ദേവഗിരി സേവിയോ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മത്സരങ്ങള്‍ ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.
അക്ഷരമുറ്റം ക്വിസില്‍ പതിനായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. ജില്ലയിലെ 17 ഉപജില്ലകളിലായി 1607 സ്കൂളുകളിലാണ് പ്രാഥമികമത്സരം നടക്കുന്നത്. ഉപജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിനാണ്. നവംബര്‍ അഞ്ചിന് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജില്ലാ മത്സരം. സ്കൂള്‍മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ഉപജില്ലാ മത്സരത്തിലും തുടര്‍ന്ന് വിജയികളാവുന്നവര്‍ക്ക് ജില്ലാ–സംസ്ഥാന മത്സരങ്ങളിലും പങ്കെടുക്കാം.

