KOYILANDY DIARY.COM

The Perfect News Portal

ഐടി ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ

ഡല്‍ഹി :  ഡല്‍ഹിയില്‍ ഐടി ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ. ഒരാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഡല്‍ഹി കോടതിയാണ് രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ക്ക് വധശിക്ഷയും ബാല്‍ജീത് മാലിക്കിനു ജീവപര്യന്തം തടവും വിധിച്ചത്. 2009 ലാണ് കേസിനാസ്പദമായ സംഭവം. സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാറിലെ തന്റെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന ജിഗിഷയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ഹരിയാനയിലെ സുരാജ്കുണ്ടില്‍നിന്നാണ് ജിഗിഷയുടെ മൃതദേഹം കണ്ടെടുത്തത്.

Share news