ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ 8 മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മന്ത്രി ഇ പി ജയരാജന്‍

ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ 8മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്, പി യു ചിത്ര, ജിന്‍സണ്‍ ജോണ്‍, വി. കെ വിസ്മയ, നീന വരക്കില്‍, മുഹമ്മദ് അനസ് യഹിയ, കുഞ്ഞുമുഹമ്മദ്, ജിതിന്‍ ബേബി എന്നീ എട്ട് മലയാളികളാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ സ്വന്തമാക്കിയത്.

മെഡല്‍ നേടിയ എട്ട് താരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാറിനുള്ളത് എന്ന് മന്ത്രി അറിയിച്ചു. ഇതുവരെ 157 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. കായികരംഗം വളര്‍ത്തുന്നതിനെ ഭാഗമായി ഓപ്പറേഷന്‍ ഒളിമ്ബിയ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്‍റര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന്‍ ഏറ്റുവാങ്ങി.
