ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട്‌തേടി. അത്യന്തം വേദനാജനകമായ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ദ്ധചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാന്‍ നിര്‍ദേശിച്ചു. കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സമൂഹത്തില്‍ ശക്തമായ പ്രതിരോധവും ബോധവല്‍ക്കരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

