ഏകദിന പ0ന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഏകദിന പ0ന ക്യാമ്പ് ” ആട്ടോം പാട്ടും” സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ. ശ്രീഷ്ന അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി.വി.സുരേഷ്, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, കെ.സുജില, പി.എസ്.ശ്രീല, എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഉദയൻ കാസർഗോഡ്, ജസ്റിയ അസീസ് നാദാപുരം, ജുവൈരിയ വിതപുരം എന്നിവർ നേതൃത്വം നൽകി. പ്രധാനധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, വി.ടി. ഐശ്വര്യ നന്ദിയും പറഞ്ഞു.
