എ.കെ.ജി. ഫുട്ബോൾ മേളയിൽ രണ്ടാം ദിവസത്തെ മത്സരത്തിൽ ഓസ്ക്കാർ എളേറ്റിൽ വിജയിച്ചു

കൊയിലാണ്ടി: എ.കെ.ജി. ഫുട്ബോൾ മേളയിൽ രണ്ടാം ദിവസത്തെ മത്സരത്തിൽ ഓസ്ക്കാർ എളേറ്റിൽ മൂന്നിനെതിരെ 5 ഗോളുകൾക്ക് വിജയിച്ചു. വിംഗ്സ് ബ്യൂട്ടിപാർലർ കൊയിലാണ്ടിയെയാണ് പരാചയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിക്ക് ശേഷം ഇരു ടീംമുകളും ഓരോ ഗോൾവീതം നേടി നിശ്ചിത സമയം കഴിഞ്ഞിട്ടും തുല്ല്യതപാലിച്ചതിനെതുടർന്ന് ട്രൈബ്രേക്കറിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.
മൂന്നാം ദിവസമായ ചൊവ്വാഴ്ചത്തെ മത്സരത്തിൽ ബ്ലാക്ക്സൺ തിരുവോടും എ.ബി.സി. പൊയിൽക്കാവും തമ്മിൽ ഏറ്റ്മുട്ടും. നേരത്തെ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ കെ. ഷിജു മാസ്റ്റർ കളിക്കാരുമായി പരിചയപ്പെട്ടു. തേജചന്ദ്രൻ അനുഗമിച്ചു.

