എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്.കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിലെക്ക് മാർച്ച് നടത്തി. സമരം സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉൽഘാടനം ചെയ്തു. അഷറഫ് പൂക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്.സുനിൽ മോഹൻ, കെ. വിശ്വനാഥൻ, കെ.ശശി, കെ.ടി. കല്യാണി, സന്തോഷ് കുന്നുമ്മൽ, കെ.എസ്. രമേശ് ചന്ദ്ര, ബി. ദർശിത്ത് എന്നിവർ സംസാരിച്ചു.
