എൽ.വൈ.ജെ.ഡി കൺവെൻഷൻ
പയ്യോളി: എൽ.വൈ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.ടി. രാഘവൻ അധ്യക്ഷനായി.

സുനിൽ ഓടയിൽ, സി.പി പ്രജിത്ത് ലാൽ, പുനത്തിൽ ഗോപാലൻ, രാജൻ കൊളാവിപ്പാലം, വള്ളിൽ മോഹനൻ, ചെറിയാവി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. എ.വി. അശ്വിൻ ബാബു (പ്രസിഡണ്ട്.), ബവിഷ ബൈജു (സെക്രട്ടറി), ആർ. മിഥുൻരാജ്, കബീർ കോട്ടക്കൽ (ജോ. സെക്രട്ടറി), എം.ടി. അഭിജിത്ത് (വൈസ് പ്രസിഡണ്ട്), പ്രജീഷ് പറമ്പിൽ (ഖജാ.) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.


