എൻ.ബി. എസ് പുസ്തകോത്സവം സംഘടിപ്പിക്കും

കൊയിലാണ്ടി> എൻ.ബി. എസ് പുസ്തകോത്സവം ആഗസ്റ്റ് 31 മുതൽ സപ്തംബർ 10 വരെ പുതിയ ബസ്റ്റാന്റിന് സമീപം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറയിച്ചു. സാഹിത്യം, ചരിത്രം, വിജ്ഞാനം, റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, പോപ്പുലർ സയൻസ്, പ്രാചീന ക്ലാസിക്ക് ഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് ബുക്കുകൾ തുടങ്ങിയവ 35% വിലക്കുറവിൽ ലഭിക്കും. വിവിധ പ്രസാധകരുടെ പുസ്തകങ്ങളും ലഭ്യമാകും. കോഴിക്കോട് ബ്രാഞ്ച് മാനേജർ കെ. ശശിധരൻ, കൽപ്പറ്റ ബ്രാഞ്ച് മാനേജർ എൻ.കെ സജിനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
