എൻ. എൽ. സി. ജില്ലാ കൺവൻഷൻ തിരുവാച്ചിറ മോഹൻദാസ് ഉദ്ഘാടനം ചെയ്തു

എൻ. എൽ. സി. ജില്ലാ കൺവൻഷൻ
കൊയിലാണ്ടി : മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. എൻ. എൽ. സി. സംസ്ഥാന ജനറൽ സെക്രട്ടറി തിരുവാച്ചിറ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ. ടി. എം. കോയ അദ്ധ്യക്ഷതവഹിച്ചു. ഇ. ബേബിവാസൻ, സി. രമേശൻ, വി. പി. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. കെ. ടി. എം. കോയ (പ്രസിഡണ്ട്), ടി. ജയപ്രകാശ്, വി. ബിജു എന്നിവർ വൈസ്പ്രസിഡണ്ടായും കെ. പി. അരുൺകുമാർ (ജനറൽ സെക്രട്ടറി), കെ. എ. ചന്ദ്രൻ, എൻ. ടി. സജിത്ത് കുമാർ (സെക്രട്ടറി), വി. മുസ്തഫ ട്രഷർ എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
