KOYILANDY DIARY.COM

The Perfect News Portal

എൻ. എൻ കക്കാടിൻ്റെ സ്മരണയിൽ ഡോക്യുമെൻ്ററി ഒരുങ്ങുന്നു

കൊയിലാണ്ടി: മലയാളത്തിൻ്റെ  പ്രിയ കവി എൻ. എൻ. കക്കാടിൻ്റെ ഏഴുത്തും ജീവിതവും പ്രമേയമാക്കി ഡോക്യുമെൻ്ററി തയ്യാറാക്കുന്നു. ചേവായൂർ ഹിൽവ്യൂ കോളനിയിലെ കക്കാടിൻ്റെ വസതിയിൽ ഭാര്യ ശ്രീദേവി കക്കാട് ഡോക്യുമെൻ്റെറിയുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

കക്കാടിൻ്റെ ജന്മദേശയമായ കോട്ടൂർ അവിടനെല്ലൂരും, അദ്ദേഹത്തിൻ്റെ കവിതകളും അടിസ്ഥാനമാക്കി കുടുംബാംഗങ്ങളെയും, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെയും സമകാലികരായ വ്യക്തികളെയും ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമ്മാണം. കക്കാടിൻ്റെ മുപ്പതിനാലാം ചരമ ദിനത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. 40 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെൻ്റെറിയാണ് തയ്യാറാക്കുന്നത്. അവിടനല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് കക്കാടിൻ്റെ പേര് ഈയടുത്ത ദിവസമാണ് നൽകിയത്. ജന്മനാട്ടിൽ കക്കാടിൻ്റെ സ്മാരക നിർമ്മാണം ഉടനെ പൂർത്തിയാകും.

ചേമഞ്ചേരി യു.പി സ്കൂൾ അധ്യാപകനും വിദ്യാരംഗം കലാ സാഹിത്യ വേദി അവാർഡ് ജേതാവുമായ ബിജു കാവിൽ, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വി. എം. അഷറഫ്, കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ജേർണലിസം അധ്യാപകൻ സാജിദ് അഹമ്മദ് എന്നിവരാണ് ഡോക്യുമെൻ്റെറി തയ്യാറാക്കുന്നത്. ചടങ്ങിൽ കക്കാടിൻ്റെ മകൻ കെ. ശ്യാം കുമാർ,വി എം പ്രിയ എന്നിവർ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *