KOYILANDY DIARY

The Perfect News Portal

എസ്.ബി.ഐ മുഴുവന്‍ ഒഴിവിലേക്കും നിയമനം നടത്തണം

തിരുവനന്തപുരം> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ക്ലറിക്കല്‍ തസ്തികയിലെ മുഴുവന്‍ ഒഴിവിലേക്കും ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ചെയര്‍മാനും ചീഫ് ജനറല്‍ മാനേജര്‍ക്കും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ് എം.എല്‍.എ കത്ത് നല്‍കി. പ്രഖ്യാപിച്ച ഒഴിവുകളില്‍ 302 പേര്‍ ജനറല്‍ വിഭാഗത്തിലും, 131 പേര്‍ ഒ.ബി.സി വിഭാഗത്തിലും, 54 പേര്‍ എസ്.സി/എസ്.ടി വിഭാഗത്തിലും, 6 പേര്‍ അംഗ പരിമിതരുമാണ്. 2015 മുതല്‍ ബാങ്കില്‍ നിയമിച്ചത് ഏകദേശം 280 പേരെ മാത്രമാണ്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഫീസടച്ച് ദീര്‍ഘ നാളത്തെ കഠിന പരിശീലനത്തിന് ശേഷമാണ് പരീക്ഷ എഴുതിയത്. എന്നാല്‍ ആയിരത്തെഴുന്നൂറിലധികം പേരെ ഇന്റര്‍വ്യൂവിന് വിളിച്ചിട്ടും പ്രഖ്യാപിച്ച മുഴുവന്‍ ഒഴിവിലേക്കും നിയമനം നടത്തിയില്ല. ഇത് പ്രതിഷേധാര്‍ഹമാണ്.