എസ്.പി.സി അവധികാല ക്യാമ്പ്

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. കാഡറ്റുകളുടെ മൂന്ന്ദിവസം നീണ്ടു നിൽക്കുന്ന അവധികാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.എ.പ്രേമചന്ദ്രൻ, ജയരാജ് പാണിക്കർ, വി.സുചീന്ദ്രൻ, എസ്.പി.സി ചുമതലയുള്ള ഓഫീസർ എ.എസ്.ഐ.കെ.മുനീർ, ബീന.സി, നസീർ എന്നിവർ സംസാരിച്ചു. ടി.എം.ഗിരീഷ് ബാബു മാസ്റ്റർ ക്ലാസെടുത്തു
