എസ്. എസ്. എൽ. സി. ഉന്നത വിജയികളെ ബി.എം.പി.എസ്. അനുമോദിച്ചു

കൊയിലാണ്ടി: മൂല്യവത്തായ വിദ്യാഭ്യാസമാണ് നാളത്തെ നല്ല തലമുറക്ക് അടിസ്ഥാനം എന്നും ഉന്നത വിജയം കേവലം വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതിനപ്പുറത്ത് സമൂഹത്തിന്റെ നന്മക്ക് കൂടി ഉപയോഗപ്പെടുത്തേണ്ടതാണെന്നും ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡണ്ട് രജിനേഷ് ബാബു പറഞ്ഞു.
ബി.എം.പി.എസ്. കൊയിലാണ്ടി താലൂക്ക് സമിതി സംഘടിപ്പിച്ച എസ്.എസ്.എല്‍.സി. ഉന്നത വിജയികളായ വ്ദ്യാർത്ഥികൾക്കുള്ള അനുമോദന സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ബി.എം.പി.എസ്. മേഖലാ സെക്രട്ടറി സി. വി. അനീഷ് സ്കോളർഷിപ്പ് വിതരണം നിർവ്വഹിച്ചു. പ്രസിഡണ്ട് ടി. പി. സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ: അജീഷ് മുഖ്യ പ്രഭാണം നടത്തി.

നഗരസഭാ കൗൺസിലർ കെ. വി. സുരേഷ്, പി. വി. കനക, വി. കെ. ജയൻ, കെ. പി. മോഹനൻ മാസ്റ്റർ, സി. എം. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. പി. പി. വിനായകൻ സ്വാഗതവും, പി. പി. രാജേഷ് നന്ദിയും പറഞ്ഞു.

