എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട്: യു.ജി.സിയെ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയെ കാവി-കച്ചവട വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു.ജി.സിയെ കേന്ദ്ര മാനവ വിഭവശേഷിയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.നിഖില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഒരു പ്രത്യേക വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി മാത്രമായി വിദ്യാഭ്യാസത്തെ മാറ്റാൻ വിദ്യാര്‍ത്ഥി സംഘടന അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി അതുല്‍, ബാലസംഘം സംസ്ഥാന സെക്രട്ടറി വിപിന്‍ രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിദ്ധാര്‍ത്ഥ്, ബിന്‍ഷ, ബിനാന്‍ ഉമര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുണ്‍ ഓയലോട്ട്, അനുജിത്ത് എന്നിവര്‍ സംസാരിച്ചു.

