എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ കുടുംബസംഗമം നടത്തി

കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍ കുടുംബസംഗമം നടത്തി. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാരായണദത്താനന്ദ പാലക്കാട് മുഖ്യപ്രഭാഷണം നടത്തി. പറമ്പത്ത് ദാസന്‍ അധ്യക്ഷത വഹിച്ചു. ഊട്ടേരി രവീന്ദ്രന്‍, സുരേഷ് മേലേപ്പുറത്ത്, കോരമ്പത്ത് രാജീവന്‍, എസ്.എന്‍. നിവാസ്, ശങ്കരന്‍ എളാട്ടേരി, നിത്യ ഗണേശന്‍, വി.കെ. സുരേന്ദ്രന്‍, കെ.കെ. ശ്രീധരന്‍, ചോയിക്കുട്ടി, കണ്ടോത്ത് മുരളി എന്നിവര്‍ സംസാരിച്ചു.
