എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ആദ്യഘട്ട മൂല്യനിര്‍ണയം ഏപ്രില്‍ 13 ന്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഏപ്രില്‍ 5 ന് മൂല്യനിര്‍ണയം ആരംഭിക്കും. 54 കേന്ദ്രീകൃത ക്യാമ്ബുകളിലായി മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. ആദ്യഘട്ട മുല്യ നിര്‍ണയം ഏപ്രില്‍ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25ന് ആരംഭിക്കും. ഏപ്രില്‍ അവസാനത്തോടെയോ മേയ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കും.



