എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ക്ക് കണ്ണൂരില്‍ ആവേശത്തുടക്കം

കണ്ണൂര്‍: പാര്‍ലിമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ക്ക് ആവേശത്തുടക്കം. അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പ്രചരണത്തില്‍ എല്‍ ഡി എഫ് ഏറെ മുന്നിലെത്തിക്കഴിഞ്ഞു എന്ന് വ്യക്തമാകുന്നതായിരുന്നു കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

എല്‍ ഡി എഫിന്റെ പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചര്‍ക്ക് ആവേശകരമായ സ്വീകരണമാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയത്.

കണ്‍വെന്‍ഷനില്‍ വച്ച് കെ കെ രാഗേഷ് പ്രസിഡണ്ടും സി രവീന്ദ്രന്‍ സെക്രട്ടറിയുമായി 2501അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 250 അംഗങ്ങളാണ് എക്സിക്യുട്ടീവ് കമ്മറ്റിയില്‍.വരും ദിവസങ്ങില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളും ചേരും.

