എല്ലാവര്‍ക്കും നീതി നല്‍കാനുളള ഇടമാവണം ജനമൈത്രി സ്റ്റേഷനുകൾ: ബാബു പാറശ്ശേരി

കോഴിക്കോട്: സിറ്റിയിലെ മുഴുവന്‍ പോലീസ് സ്റ്റേനുകളിലും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന്‍െറ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പാറശ്ശേരി നിര്‍വഹിച്ചു. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവര്‍ക്കും നീതി നല്‍കാനുളള ഇടമാവണം ജനമൈത്രി സ്റ്റേഷനുകളെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുളള ശക്തികള്‍ക്കോ കൈക്കൂലിക്കാര്‍ക്കോ സ്വാധീനിക്കാന്‍ കഴിയാത്ത പൊലീസ് സ്റ്റേഷനുകളുണ്ടായാല്‍ മാത്രമേ തുല്യനീതി നടപ്പാകുകയുളളൂ. സിറ്റി പൊലീസ് കമ്മിഷണര്‍ ജെ. ജയനാഥ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് വിദേശ രാജ്യങ്ങളിലെ കമ്യൂണിറ്റി പൊലീസ് പോലെ ഉയരുകയാണെങ്കില്‍ കുറ്റക്യത്യങ്ങള്‍ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദേഹം പറഞ്ഞു.

കുന്നമംഗലം എം.എല്‍.എ പി.ടി.എ റഹീം മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ നിന്നും നിയമപാലനത്തിന് സഹായം കിട്ടാന്‍ ജനമൈത്രി പദ്ധതിയിലൂടെ കഴിയുമെന്ന് അദേഹം പറഞ്ഞു. കോഴിക്കോട് ഡി.സി.പി പി.ബി. രാജീവ്, നോര്‍ത്ത് എ.സി.പി ഇ.പി.പ്യഥിരാജ് , സൗത്ത് എ.സി.പി അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷാ സെമിനാറും നടന്നു.
