എറണാകുളം ജില്ലയില്‍ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളില്‍ മൂന്ന് മരണം

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളില്‍ മൂന്ന് മരണം. നെട്ടൂരിലും മരടിലുമാണ് അപകടം ഉണ്ടായത്. നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് പിന്നില്‍ ലോറി ഇടിച്ചു രണ്ടു പേര് മരിച്ചു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസ്, ജോണ്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് പെരുമ്ബാവൂരിലേക്ക് തടിയുമായി വന്ന ഇവരുടെ ലോറി മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയെയും മറ്റൊരു വാഹനത്തെയും ഇടിക്കുകയായിരുന്നു.
അതിനിടെ മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് വഴിയാത്രക്കാരന് മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുമ്ബില്‍ ഉണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്ബനാര്‍ സ്വദേശി രമേശന് പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവറെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

