എരുമേലിയിലെ ഭക്ഷണശാലകളിലും ഇതര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു

എരുമേലി: തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഇതര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. തീര്‍ഥാടനകാലത്തിന്റെ ആരംഭസമയം ആയതിനാല്‍ പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്കി.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്ത കടകളിലുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭക്ഷണശാലകളിലെ ശുചിത്വവും പരിശോധിച്ചു.

സിന്ദൂരം വില്‍ക്കുന്ന കടകളില്‍നിന്ന് സിന്ദൂരത്തിന്റെ സാമ്ബിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

മെഡിക്കല്‍ ഓഫീസര്‍ പി. വിനോദ്, എം.വി. ജോയി, പി.എം. ജോസഫ്, വിനോദ് കുമാര്‍, എന്‍.ആര്. നസ്റുദീന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

റവന്യൂ കണ്ട്രോള് റൂമിന്റെ നേതൃത്വത്തിലും സംയുക്ത സ്ക്വാഡുണ്ട്. ആരോഗ്യം, അളവുതൂക്കം, ഭക്ഷ്യസുരക്ഷ, റവന്യൂ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നിരക്കുകള്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം ഉണ്ട്.
