എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രനെ തീരുമാനിച്ചു
തിരുവനന്തപുരം>എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രനെ തീരുമാനിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനാണ് ഇക്കാര്യമറിയിച്ചത്. പാര്‍ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ അംഗീകരിച്ച ശേഷമാണ് മന്ത്രിയെ പ്രഖ്യാപിച്ചത്. കോഴിക്കോട് എലത്തൂരില്‍നിന്നാണ് എ കെ ശശീന്ദ്രന്‍ ഇത്തവണ നിയമസഭയിലെത്തുന്നത്. ആദ്യമായാണ് ശശീന്ദ്രന്‍ മന്ത്രിയാകുന്നത്.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണ വിജയിച്ച ശശീന്ദ്രന്‍ 2006ല്‍ ബാലുശേരിയില്‍നിന്നും 1980ല്‍ പെരിങ്ങളത്തുനിന്നും 1982ല്‍ എടക്കാട്ടുനിന്നും വിജയിച്ചു. കോണ്‍ഗ്രസ് എസിന്റെയും എന്‍സിപിയുടെയും സംസ്ഥാന ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

