എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു

കൊയിലാണ്ടി : ഗുരുവായൂർ സംഹിത കലാ സാംസ്ക്കാരിക ട്രസ്റ്റിന്റെ ജ്യോതിഷ പുരസ്ക്കാരം നേടിയ എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അരീക്കണ്ടി ഭഗവതി ക്ഷേത്ര കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി കുബേരൻ നമ്പൂതിരിപ്പാടിന്റെയും, കുറുമ്പ്രനാട് രാജാവ് രാജാ രവിവർമ്മയുടെയും സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡണ്ട് ചാത്തോത്ത് ശ്രീധരൻ ഉപഹാരം കൈമാറി
ചടങ്ങിൽ ചാത്തോത്ത് ശ്രീധരൻ അധ്യക്ഷതവഹിച്ചു. മുള്ളമ്പത്ത് രാഘവൻ സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്ക്കരൻ, ബാവ കൊന്നേൻകണ്ടി, വി. പി. ഭാസ്ക്കരൻ, എന്നിവർ ആശംസകൾ നേർന്നു. വനിതാ കമ്മിറ്റി പ്രസിഡണ്ട് ചാലിൽ ഉഷ, മല്ലിക വി. കെ., കമലാക്ഷി അമ്മ എന്നിവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി അരുൺ നന്ദി പറഞ്ഞു.

