എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 46 കുപ്പി വിദേശമദ്യo പിടികൂടി

കൊയിലാണ്ടി: തിക്കോടി ഭാഗത്ത് കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 46 കുപ്പി വിദേശമദ്യവുമായി മൂടാടി പൊയില്‍താഴക്കുനി സുരേഷിനെ പിടികൂടി. മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. സജിത്ത് കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. വിശ്വനാഥന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സി. കരുണന്‍, എന്‍. സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. ശ്രീജിത്ത്, സി. സുരേന്ദ്രന്‍, ആര്‍. വിപിന്‍, ടി. ഷിജു, എന്‍. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
