എം.ജി. ബൽരാജിന് ദേശീയ പുരസ്കാരം

കൊയിലാണ്ടി: പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ നവീന ആശയങ്ങൾ ആവിഷ്കരിച്ച മികച്ച വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നാഷനൽ അവാർഡ് സമഗ്ര ശിക്ഷ അഭിയാൻ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയിരുന്ന എം.ജി. ബൽരാജിനു ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാനിങ് വിഭാഗമായ” നീപ”(നാഷനൽ കൗൺസിൽ ഫോർ എഡ്യുക്കേഷനൽ പ്ലാനിങ് & അഡ്മിനിസ്ട്രേഷൻ) ആണ് അവാർഡ് നിർണയം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുഭാസ് സർക്കാർ അവാർഡ് സമർപ്പണം നടത്തി. ഇപ്പോൾ കൊയിലാണ്ടി ഏഴു കുടിക്കൽ ഗവൺമെൻറ് പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്ററായ ഇദ്ദേഹം കീഴരിയൂർ സ്വദേശി ആണ്.

