എം.എൽ.എ. കാനത്തിൽ ജമീലയ്ക്ക് സഹകരണ ആശുപത്രിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ 21 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരായ സത്യഭാമ പി. ശ്യാമള പി.ടി എന്നിവര്‍ക്കുള്ള യാത്രയയപ്പും എം.എൽ.എ.യ്ക്ക് സ്വീകരണവും ഒരുക്കി. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ ക്കുള്ള ഉപഹാരം ആശുപത്രി പ്രസിഡണ്ട് പി. വിശ്വന്‍ സമര്‍പ്പിച്ചു. ചടങ്ങിൽ വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള ഗ്രാറ്റ്യുവിറ്റിയുടെ ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് ടി.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കുഞ്ഞമ്മത്, പി.എ. അജന ചന്ദ്രന്‍ , പി.കെ. ഭരതന്‍, ആര്‍.കെ. അനില്‍ കുമാര്‍, യു.കെ. നിര്‍മ്മല, ഡോ. എ.ബാലകൃഷ്ണന്‍, ഡോ.ശുഭ ലക്ഷ്മി, സെക്രട്ടറി യു. മധുസൂദനന്‍, ആര്‍.പി. വത്സല, കെ.സി. ശ്രീകല എന്നിവര്‍ സംസാരിച്ചു.

