ഉപരോധ സമരം നടത്തി

കൊയിലാണ്ടി: മുചുകുന്നിലെ തടിവ്യവസായ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി ഉപരോധസമരം നടത്തി. രാസവസ്തുക്കളുപയോഗിച്ച് മരം പുഴുങ്ങുന്നതും പോളിഷിങ് യൂനിറ്റും 2017ല്‍ നടന്ന സമരത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. 2018 മാര്‍ച്ചില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. കര്‍മസമിതി സമരരംഗത്തിറങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. ഇതു വീണ്ടും തുടങ്ങിയതാണ് ഉപരോധസമരത്തിനു കാരണം. പ
ഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് സി.കെ. ശ്രീകുമാര്‍, ജില്ല പഞ്ചായത്ത് അംഗം എം.പി. അജിത, അനീഷ്കുമാര്‍, എന്‍.എം. ബാലകൃഷ്ണന്, സി. ജയരാജ്, കെ. സന്തോഷ്, കെ.സി.പി. ഗിരീഷ്, വി.കെ. സതീഷ്, അളകരാജന് എന്നിവര്‍ സംസാരിച്ചു.

