ഉപജില്ലാതല പുതുവത്സരാഘോഷം

കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ലാതല പുതുവത്സരാഘോഷം പുളിയഞ്ചേരി യു. പി. സ്‌കൂളിൽ കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. സ്‌കോളർഷിപ്പ് വിതരണം എഇ.ഒ. ജവഹർ മനോഹർ നിർവ്വഹിച്ചു. ഡൽഹി ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും പരിപ3ടിയിൽ ആദരിച്ചു. മൊമന്റോ വിതരണം സ്‌കൂൾ മാനേജർ കെ. സുകുമാരൻ നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ ചൊളേടത്ത് ബാലൻ നായർ, ബാവ കൊന്നേൻകണ്ടി, എച്ച്. എം. ഫോറം സെക്രട്ടറി കെ.ടി. രമേശൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ടി. ധർ്മ്മൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനിത കെ. നന്ദിപറഞ്ഞു.
