ഉത്തരേന്ത്യയില്‍ അതിശൈത്യം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനത്തു. ന്യൂഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്‌ന്നു. ജമ്മു കാശ്‌മീരും ഹിമാചല്‍ പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിയ്ക്കുകയാണ്. ലഡാക്കിലെ ലേ യില്‍ താപനില മൈനസ് 12ഡിഗ്രി സെല്‍ഷ്യസാണ്. ശ്രീനഗറില്‍ 0.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മണാലിയില്‍ മൈനസ് മൂന്ന് ഡിഗ്രിയാണ് താപനില. ഷിംലയടക്കമുള്ള പ്രദേശങ്ങളില്‍ ഭൂരിഭാഗവും ആളുകളും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. പഞ്ചാബിലും ഹരിയാനയും കനത്ത തണുപ്പും ശീതക്കാറ്റും തുടരുകയാണ്. ഹരിയാനയിലെ നര്‍ണോലില്‍ താപനില 2.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്‌ന്നിട്ടുണ്ട്. പഞ്ചാബില്‍ അമൃത്‌സറില്‍ ആറ് ഡിഗ്രി സെല്‍ഷ്യസും ലുധിയാനയില്‍ 6.8ഉം അംബാലയില്‍ 9.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
