ഉത്തരേന്ത്യയിലും പാകിസ്ഥാാനിലും ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും പാകിസ്ഥാാനിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 12.44 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നിന്ന280 കിലോമീറ്റര്‍ അകലെയാണ്.
ഇന്ത്യയില്‍ ചണ്ഡിഗഡ്,ശ്രീനഗര്‍, ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് തവണയായി രണ്ടു മിനിറ്റ് നേരമാണ് ഭൂമി കുലുങ്ങഇയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലും ഡല്‍ഹിയില്‍ പലയിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

