KOYILANDY DIARY

The Perfect News Portal

രണ്ട് യുവാക്കളെ തലയ്ക്കടിച്ച്‌ കൊന്നു

തൃശൂര്‍ > പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച്‌ കൊന്നു.തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അ‍ഞ്ചു മണിയോടെ പറപ്പൂക്കരക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ്‌
ഇവരെ രക്തം വാര്‍ന്ന് ബോധരഹിതമായ നിലയില്‍ കണ്ടത്. ഇവര്‍ക്കൊപ്പം സുഹൃത്തക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്കും പരുക്കേറ്റു. ഇതിലൊരാളുടെ ഭാര്യയെ ഏതാനും ചിലര്‍ ശല്യം ചെയ്തതിനെ ചൊല്ലി ഇവരും മറ്റൊരു സംഘവും തമ്മില്‍ ഏതാനും നാളുകളായി സംഘര്‍ഷം നിലനിന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. നാളുകളായി നിലനിന്ന വൈരാഗ്യത്തിന്റെ തുടര്‍ച്ചയായി 12 പേരുടെ സംഘം പറപ്പൂക്കരയിലെത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലക്കേറ്റ പരുക്കില്‍ നിന്ന് രക്തം വാര്‍ന്ന് മണിക്കൂറോളം റോഡില്‍ കിടന്നതാണ് മരണകാരണമെന്ന് കരുതുന്നു. കൊലപാതക സംഘത്തില്‍ 12 പേരുള്ളതായും സൂചന ലഭിച്ചു. പോലീസ്‌ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.