ഉജ്ജ്വൽ ബാബുവിനെ അനുമോദിച്ചു
ഉജ്ജ്വൽ ബാബുവിനെ കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ സാന്നിദ്ധ്യത്തിൽ ലീഡിംഗ് ഫയർമാൻ പി.കെ. ബാബു അനുമോദിക്കുന്നു
കൊയിലാണ്ടി: തോട്ടിൽ അകപ്പെട്ട വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയ ഉജ്ജ്വൽ ബാബുവിനെ അനുമോദിച്ചു. അരിക്കുളം കെ. പി. മായിൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥി കുത്തൊഴുക്കള്ള തോട്ടിൽ അകപ്പെട്ടപ്പോഴായിരുന്നു സഹപാഠിയായി ഉജ്ജ്വൽ ബാബു സാഹസികമായി രക്ഷിച്ചത്. കൊയിലാണ്ടി ഫയർ & റെസ്ക്യു സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
ഉജ്ജ്വൽ ബാബുവിൻ്റെ ധീരവും സാഹസികവുമായ പ്രവർത്തനം മാതൃകാപരമാണെന്നും ബഹുമതികൾ നൽകി പ്രോത്സാഹിപ്പിക്കേണ്ടതാണന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത്കൊണ്ട് കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളും നീന്തൽ പഠിച്ചിരിക്കേണ്ടതാണന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ലീഡിംഗ് ഫയർമാൻ പി.കെ. ബാബു, പ്രശാന്ത്, ജിതേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് ബീന, അധ്യാപകരായ സി പി. അജിത്കുമാർ, ഷിജു, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.




