KOYILANDY DIARY

The Perfect News Portal

ഇ-ഹെൽത്ത് പദ്ധതിക്ക് 65 ലക്ഷം രൂപ അനുവദിച്ചു: കെ.ദാസൻ എം.എൽ.എ.

ഇ-ഹെൽത്ത് പദ്ധതിക്കായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് 65 ലക്ഷം രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. തിരുവങ്ങൂർ CHC ഉൾപ്പെടെ 87 ലക്ഷം രൂപയാണ് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചതെന്ന് അദ്ധേഹം പരഞ്ഞു. പദ്ധതി നിലവിൽ വരുന്നതോടെ രണ്ടിടങ്ങളിലെയും പരിശോധനാ സമ്പ്രദായവും ക്രമവും അടിമുടി മാറും. പദ്ധതിയുടെ ഭാഗമായ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്ത ദിവസം തന്നെ പണികൾ ആരംഭിക്കുമെന്നും അദ്ധേഹം പറഞ്ഞു.

 കെൽട്രോണിൻ്റെ ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. നിരവധിയായ മിനി കമ്പ്യൂട്ടറുകൾ, ബാർകോഡ് സ്കാനറുകൾ, യു.എച്ച്.ഐ.ഡി. പ്രിന്ററുകൾ, മറ്റ് അനുബന്ധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ ആശുപത്രിയിൽ സ്ഥാപിതമാകും. ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി സ്റ്റാഫുകൾക്കും പ്രത്യേക പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും. പരിശോധനക്ക് എത്തുന്ന എല്ലാവർക്കും വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ രേഖ നൽകും. രജിസ്ട്രേഷൻ,  ഒ.പി.പരിശോധനകൾ,  അഡ്മിറ്റ് ചെയ്യുമ്പോളുള്ള ചികിത്സാ വിവരങ്ങൾ, ലബോറട്ടറി പരിശോധനകൾ, ഫാർമസി വിവരങ്ങൾ തുടങ്ങി ഡിസ്ചാർജ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങളും കമ്പ്യൂട്ടർവൽക്കരിക്കും.

UHID കാർഡ് നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതോടെ  ഡോക്ടറെ കാണേണ്ട തീയതിയും സമയവും  മുൻകൂറായി രോഗിക്ക് മൊബൈൽ ആപ് വഴി തന്നെ നിശ്ചയിക്കാൻ കഴിയുന്നതോടെ.  ആശുപത്രിയുടെ അനിയന്ത്രിതമായ തിരക്കുകൾക്ക് ശമനമാവും.  ഇത് നടപ്പിലാകുന്നതോടെ കൗണ്ടറിൽ വന്നു ടോക്കൺ എടുക്കുന്നവർക്കും, മുൻകൂറായി ടോക്കൺ എടുക്കുന്നവർക്കും , അത്യാസന്ന നിലയിലുള്ളവർക്കും ഒക്കെ ഒരേ പോലെ മുൻഗണന കിട്ടത്തക്ക രീതിയിൽ തന്നെ ടോക്കൺ ഡിസ്പ്ലേ സിസ്റ്റം ഒരുങ്ങും. . ഒരു  ഒ.പി യിൽ നിന്നും അടുത്ത ഓ.പി യിലേക്ക് റഫർ ചെയ്യാൻ സാധിക്കുന്നതിനാൽ വീണ്ടും വീണ്ടും ഒ.പി ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും കൗണ്ടറുകളിലും ഫാർമസികളിലും, ലാബുകളിലും ക്യൂ നിൽക്കുന്നത് ഇതോടെ ഒഴിവാകും.

Advertisements

നമ്മുടെ പൊതുജനാരോഗ്യ രംഗം കൂടുതൽ മാറ്റങ്ങളോടെ സ്വകാര്യ ആശുപത്രി സംവിധാനങ്ങളിലേതു പോലെ മാറാൻ പോവുകയാണ്.
പുതിയ ബഹുനില കെട്ടിടം കൂടി ഉയർന്നു തുടങ്ങുന്നതോടെ നമ്മുടെ ഈ ജനകീയ ആരോഗ്യ കേന്ദ്രം കൂടുതൽ ഉയരങ്ങളിലേക്കെത്തും. ഇടതു സർക്കാർ ആരോഗ്യമേഖലയിൽ സൃഷ്ടിച്ച വലിയ മുന്നേറ്റം കൊയിലാണ്ടിയിലും പൂർണ്ണതോതിൽ പ്രകടമാകുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *