KOYILANDY DIARY

The Perfect News Portal

ഇ. കെ. നായനാര്‍ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂർ: കണ്ണൂരില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ദിനമായ മെയ് 19 ന് ഇ. കെ. നായനാര്‍ അക്കാദമി സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘടനം ചെയ്യും. പാര്‍ട്ടിയുടെ ചരിത്രം ഉള്‍കൊള്ളുന്ന മ്യൂസിയം, റഫറന്‍സ് ലൈബ്രറി, ഓപ്പണ്‍ തീയേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് നായനാര്‍ സ്മാരക സമുച്ചയം.

നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ഇ കെ നായനാരുടെ പേരിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയം കണ്ണൂരില്‍ വരുന്നത്.

നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യും. ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച്‌ പയ്യമ്പലത്തെ 3.45 ഏക്കര്‍ സ്ഥലത്താണ് ഇ കെ നായനാര്‍ അക്കാദമി നിര്‍മിച്ചത്.

Advertisements

സാര്‍വ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്നതും കമ്മ്യൂണിസ്റ്റ് അനുബന്ധിയായ വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനമായും അക്കാദമി മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മ്യൂസിയം കൂടാതെ പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ റഫറന്‍സ് ലൈബ്രറി, കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താവുന്ന ഹാള്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയവയാണ് കെട്ടിട സമുച്ചയത്തില്‍ ഉള്ളത്.

അക്കാദമിയില്‍ എത്തുന്നവര്‍ക്ക് വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *