ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്ന് വരാന്‍ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്ക് കത്തയച്ചു. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാര്‍ക്ക് കോവിഡ്– 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയാലേ യാത്രാനുമതി നല്‍കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
രോഗം പരക്കാന്‍ ഇടയാകാത്ത വിധം മുന്‍കരുതലുകളെടുക്കണം എന്നതില്‍ സംശയമില്ല. എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. ഇന്ത്യയിലേക്ക് എത്തുമ്ബോള്‍ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനം രാജ്യത്തുണ്ട്. അതുകൊണ്ട് സര്‍ക്കുലര്‍ പിന്‍വലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്നും സംഘം വീഡിയോയില്‍ പറയുന്നു.

