ഇയ്യക്കണ്ടിമുക്ക്-എ.കെ.ജി. കോര്‍ണര്‍ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് കുമ്മങ്കോട്മല പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി ഇയ്യക്കണ്ടിമുക്ക്-എ.കെ.ജി.കോര്‍ ണര് റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കെ.ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും വിനിയോഗിച്ചാണ് റോഡിന്റെ പണി പൂര്‍ത്തീകരിച്ചത്. കെ.ദാസന്‍ എം.എല്‍.എ.റോഡ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഇയ്യക്കണ്ടിമുക്ക് ഭാഗത്തെ റോഡ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ് ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം വിജയന്‍ കണ്ണഞ്ചേരി, വി.ടി.പ്രഭാകരന്‍, കെ .കെ. ആനന്ദന്‍, എം. ശിവദാസന്‍, കെ. എം.രജീഷ്, വി.എം.ബാബു എന്നിവര്‍ സംസാരിച്ചു. ഉണ്ണി തിയ്യങ്കണ്ടി സ്വാഗതവും ടി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
