ഇന്ന് കാളിയാട്ടം

കൊയിലാണ്ടി: ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം. കാവിലമ്മയെ തൊഴുത് വലം വെച്ച് സായൂജ്യമടഞ്ഞ് ഭക്ത ജനങ്ങൾ. വൈകീട്ട് കൊല്ലത്ത് അരയൻ്റെയും, വേട്ടുവരുടെയും, തണ്ടാൻ്റെയും വരവുകളും, മറ്റ് അവകാശ വരവുകളും എത്തിച്ചേരും, തുടർന്ന് ആചാര വിധി പ്രകാരമുള്ള പൂജകൾക്ക് ശേഷം കാവിലമ്മ സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് എഴുന്നള്ളി പാല ചുവട്ടിലേക്ക് നീങ്ങി ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം ശിവദാസൻ്റെ മേള പ്രമാണത്തിൽ വിദഗ്ദരായ മേളക്കാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിനു ശേഷം കിഴക്കെ നടയിലൂടെ നീങ്ങി ഊരുചുറ്റി ശേഷം രാത്രി .10.45 നും, 11.5നുമിടയിൽ ക്ഷേത്രത്തിൽ വാളകം കൂടും.

