ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു
ഉള്ള്യേരി: അടിക്കടിയുള്ള ഇന്ധന വില വർധനവിനെതിരെയും, ലക്ഷദീപ് നിവാസികളെ ദ്രോഹിക്കുന്ന വിധം പരിഷ്ക്കാരങ്ങൾ അടിച്ചേൽപ്പിക്കുന്ന അഡ്മിനി സ്ട്രേറ്ററെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ടും, ജനതാദൾ എസ്സ് ഉള്ളിയേരി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സമരം ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ഇല്ലത്ത് അഹമ്മദ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ശശി തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. ടി കെ കരുണാകരൻ, അരുൺ നമ്പിയാട്ടിൽ എന്നിവർ സംസാരിച്ചു.
