ഇന്ധന വില വർധനക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു

മേപ്പയ്യൂർ: ഇന്ധന വില വർധനക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് അവർക്ക് നിർലോഭമായി ലാഭം കൊയ്തു കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി അത്യന്തം അപലപനീയമാണെന്നും, താത്കാലിക ലാഭത്തിനുവേണ്ടി കേന്ദ്രസർക്കാരിന് ഓശാനപാടുന്ന സംസ്ഥാന സർക്കാർ നടപടി നിരാശാജനകമാകമാണെന്നും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു.

മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ധന വില വർധനക്കെതിരെ മേപ്പയ്യൂർ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. വേണുഗോപാലൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ, മേപ്പയ്യൂർ കുഞ്ഞിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. ബാലൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ. സീതി, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സി.എം. ബാബു, യു.എൻ. മോഹനൻ, വി.വി. അമ്മത്, അനസ് കാരയാട് തുടങ്ങിയവർ സംസാരിച്ചു.


