KOYILANDY DIARY

The Perfect News Portal

ഇന്ധന വിലവര്‍ധന: കണ്ണില്‍ച്ചോരയില്ലാത്ത നടപടി: എല്‍ഡിഎഫ്‌

തിരുവനന്തപുരം : കോവിഡ് രോഗ ഭീതിയിൽ രാജ്യം വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയ കേന്ദ്ര സര്ക്കാർ നടപടി ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്നവര്ക്ക് മാത്രമേ ഇങ്ങനെ കണ്ണിൽച്ചോരയില്ലാതെ നടപടിയെടുക്കാന് കഴിയൂ. രാജ്യാന്തര വിപണയില് ക്രൂഡ് ഓയില്വില എക്കാലത്തെയും കുറഞ്ഞ നിരക്കില് തുടരുമ്പോഴാണ് ഇവിടെ എണ്ണ വില കൂട്ടിയിരിക്കുന്നത്.

എണ്ണവിലയിലെ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടിയതോടെ ജനങ്ങൾക്ക് കിട്ടാതാക്കിയിരിക്കുകയാണ്. ഇന്ധനവില കുറയുന്നതിനും വിലക്കയറ്റം പിടിച്ചുനിര്ത്തുന്നതിനുമുള്ള എല്ലാ സാധ്യതയും ഇതോടെ അസ്തമിച്ചു. തങ്ങൾ വഴിയല്ലാതെ ജനങ്ങള്ക്ക് കിട്ടേണ്ട ആശ്വാസം തട്ടിയെടുക്കുന്ന പൈശാചികതയാണ് കേന്ദ്ര സർക്കാർ പുറത്തെടുത്തിരിക്കുന്നത്.

Advertisements

കഴിഞ്ഞ ജനുവരിയിൽ ക്രൂഡ് ഓയിൽ വില 64 ഡോളൽ ആയിരുന്ന സ്ഥാനത്ത് ഇപ്പോള് 31 ഡോളൽ ആണ്. അതിന് ആനുപാതികമായി എണ്ണവില കുറച്ച്‌ ജനങ്ങളോട് അനുകമ്പ കാണിക്കുന്നതിന് പകരം അവരെ വേട്ടയാടുകയാണ്. ക്രൂഡ് ഓയിൽ വില അനുദിനം കുറഞ്ഞിട്ടും അതിന് അനുസരിച്ച്‌ ഇന്ധനവില കുറയ്ക്കുവാന് എണ്ണ കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെയാണ് വിലക്കുറവ് ജനങ്ങൾക്ക് നല്കാതെ കൊള്ളയടിക്കാനുള്ള അവസരമായി കേന്ദ്ര സർക്കാർ എടുത്തത്.
കൊറോണക്കാലത്തെ ഈ ഇരുട്ടടി ഒരു തരത്തിലും നീതികരിക്കാൻ കഴിയില്ല. കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് എ. വിജയരാഘവൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *