ഇന്ധന വാതക കൊള്ളക്കെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു
ബാലുശ്ശേരി: ഇന്ധന വാതക കൊള്ളക്കെതിരെ വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖലാക്കമ്മിററിയുടെ അഭിമുഖ്യത്തിൽ ഉള്ളിയേരി യൂണിറ്റിൽ നടത്തിയ ധർണ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷാജു ചെറുകാവ് ഉദ്ഘാടനം ചെയ്തു. സമിതി മേഖലാ പ്രസിഡണ്ട് സി എം സന്തോഷ് സ്വാഗതം പറഞ്ഞു. എം വേലായുധൻ അധ്യക്ഷനായി സി.കെ മൊയ്തീൻ കോയ, സാജിദ്, ഷമീർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.

