KOYILANDY DIARY

The Perfect News Portal

ലക്ഷ ദ്വീപ്-ഇന്ധനക്കൊള്ള: കേന്ദ്ര നയങ്ങൾക്കെതിരെ മത്സ്യവിതരണ തൊഴിലാളികളുടെ (CITU) പ്രതിഷേധം

കൊയിലാണ്ടി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരേയും പെട്രോളിയം ഉല്പന്നങ്ങൾക്ക് ക്രമാതീതമായി വില വർധിപ്പിക്കുന്നതിനെതിരേയും മത്സ്യവിതരണ-സംസ്ക്കരണ തൊഴിലാളി യൂണിയൻ (CITU) സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കൊയിലാണ്ടി ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നു.

കൊയിലാണ്ടി മത്സ്യ മാർക്കറ്റിൽ നടത്തിയ പ്രതിഷേധ ധർണ CITU ഏരിയാ കമ്മിറ്റി അംഗം C.M. സുനിലേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറ ET. നന്ദകുമാർ സ്വാഗതവും നാസർ നന്ദിയും രേഖപ്പെടുത്തി. ശാലു അധ്യക്ഷ്യത വഹിച്ചു. കൊല്ലം മാർക്കറ്റിൽ നടന്ന പ്രതിഷേധ ധർണ CITU ഏരിയാ പ്രസിഡണ്ട് M. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. റഹിം അധ്യക്ഷത വഹിച്ചു. കീഴരിയ്യൂരിൽ നടന്ന പ്രതിഷേധം ET. നന്ദകുമാറിൻ്റെ അധ്യക്ഷതയിൽ CITU നേതാവ് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *