ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വർഗ്ഗീയ വാദികൾക്ക് ഒരു പങ്കുമില്ല

കൊയിലാണ്ടി: ചരിത്രം തിരുത്തി എഴുതരുത്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വർഗ്ഗീയ വാദികൾക്ക് ഒരു പങ്കുമില്ല” എന്ന മുദ്രാവാക്യമുയർത്തി CITU, KSKTU, AIKS എന്നീ സംഘടനകളുടെ കൊല്ലം – ആനക്കുളം മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച “സാമൂഹ്യ ജാഗരൺ കാൽനട പ്രചരണ ജാഥ” ഇല്ലത്ത് താഴ നിന്നും ആരംഭിച്ച് ആനക്കുളത്ത് സമാപിച്ചു.

സമാപന സമ്മേളനം കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം AM സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി യൂനിയൻ CITU കൊല്ലം മേഖലാ സെക്രട്ടറി പ്രിയേഷ്. K അദ്ധ്യക്ഷത വഹിച്ചു. CITU ജില്ലാകമ്മറ്റി അംഗം എം. പത്മനാഭൻ സംസാരിച്ചു. KSKTU ഏരിയാ കമ്മിറ്റി അംഗം പി.പി. രാജീവൻ സ്വാഗതവും, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം കരുമ്പക്കൽ സുധാകരൻ നന്ദിയും രേഖപ്പെടുത്തി.


